ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി വില്‍പ്പന; വാങ്ങാന്‍ തയ്യാറായി അരാംകോ മുതല്‍ റിലയന്‍സ് വരെ

single-img
19 February 2020

പട്രോളിയം രംഗത്തെ രാജ്യത്തെ പൊതുമേഖലയിലെ ഏറ്റവും വലിയ കമ്പനിയായ ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി വില്‍പ്പന വേഗത്തിലാക്കാൻ ഈ മാസം നന്നെ താല്‍പര്യ പത്രം ക്ഷണിക്കാൻ സാധ്യത. ഓഹരികൾ വാങ്ങാന്‍ താല്‍പര്യം കാണിക്കുന്ന നിക്ഷേപകരുടെ അഭിപ്രായങ്ങള്‍ കൂടി തേടിയ ശേഷം ടെന്‍ഡറിലേക്ക് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

പെട്രോളിയം രംഗത്തെ ആഗോള ഭീമന്മാരായ സൗദിയിലെ അരാംകോ, റോസ്നെഫ്റ്റ്, എക്സണ്‍ മൊബൈല്‍, ടോട്ടല്‍ എസ്എ എന്നിവര്‍ക്ക് ഭാരത് പെട്രോളിയത്തില്‍ നിക്ഷേപം ഇറക്കാൻ താല്‍പര്യമുളളതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെല്ലാം പുറമെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും മുൻപോട്ടുവന്നിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ താല്‍പര്യപത്രം, കമ്പനിയെക്കുറിച്ചുളള പ്രാഥമിക വിവര രേഖ എന്നിവയ്ക്ക് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി അനുമതി നൽകി കഴിഞ്ഞു.