ആർത്തവമുള്ള സ്ത്രീകൾ നൽകുന്ന ഭക്ഷണം കഴിച്ചാൽ അടുത്ത ജന്മത്തിൽ കാളയാകും; നൽകുന്ന സ്ത്രീ നായയും: സ്വാമി കൃഷ്ണ സ്വരൂപ്

single-img
18 February 2020

ആര്‍ത്തവമുള്ള സ്ത്രീകള്‍ പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ അടുത്ത ജന്മത്തില്‍ കാളയായി ജനിക്കുമെന്നും ആര്‍ത്തവസമയത്ത് ഭര്‍ത്താവിന് ഭക്ഷണം വെച്ച് നല്‍കിയാല്‍ ആ സ്ത്രീ അടുത്ത ജന്മത്തില്‍ നായ ആകുമെന്നും സ്വാമി കൃഷ്ണ സ്വരൂപ്. 

Support Evartha to Save Independent journalism

ഗുജറാത്തില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തിന് പിന്നാലെയാണ് ഒരുവര്‍ഷം മുന്‍പ് സ്വാമിനാരായണ്‍ ഭുജ് മന്ദിറിലെ കൃഷ്ണസ്വരൂപ് ദാസ് നടത്തിയ വിവാദ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വ്യപകമായി പ്രചരിക്കുയാണ് ഇപ്പോള്‍.

” നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ക്ക് ചെയ്യാം പക്ഷേ ഇത് ശാസ്ത്രത്തില്‍ പറയുന്ന കാര്യമാണ്. ഞാനിത് പറയുമ്പോള്‍ ഇപ്പോള്‍ ഞാനൊരു കര്‍ക്കശക്കാരനായി നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷേ സ്ത്രീകള്‍ എന്റെ അടുത്ത് വന്ന് അവര്‍ നായിക്കളായി മാറിപ്പോകുമെന്ന് പറഞ്ഞ് കരയും. അതെ,നിങ്ങള്‍ നായയാകും” കൃഷ്ണ സ്വരൂപ് പറയുന്നു.

ഗുജറാത്തില്‍ കോളേജ് ഹോസ്റ്റലിലെ വാര്‍ഡന്‍ വിദ്യാര്‍ത്ഥിനികള്‍ ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറുന്നു എന്ന പരാതിഉന്നയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ക്ലാസ് റൂമില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കി പരിശോധന നടത്തിയതിയിരുന്നു.

ഹോസ്റ്റല്‍വാസികളായ 68 പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചാണ് സഹജാനന്ദ വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റിത.എം റാണിംഗ പരിശോധന നടത്തിയത്.