മലപ്പുറത്ത് ഒൻപത് വര്‍ഷത്തിനിടെ കുടുംബത്തിൽ ആറ് കുട്ടികള്‍ മരിച്ചു; സ്വമേധയാ കേസെടുത്ത് പോലീസ്

single-img
18 February 2020

മലപ്പുറം ജില്ലയിലെ തിരൂരിൽ ഒൻപത് വര്‍ഷത്തിനിടെ ദമ്പതികളുടെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. ഇതിൽ വെറും 93 ദിവസം പ്രായമായ ആറാമത്തെ കുഞ്ഞ് മരിച്ചത് ഇന്ന് രാവിലെയാണ്. ഇതുവരെ മരണപ്പെട്ട മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നില്ല. ദുരൂഹത സംശയിക്കുന്ന പോലീസ് സംഭവത്തിൽസ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.

Support Evartha to Save Independent journalism

ഒൻപത് വർഷത്തെ കാലയളവിൽ തറമ്മൽ റഫീഖ്-സബ്ന ദമ്പതികളുടെ മക്കളായ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. കുട്ടികള്‍ക്കെല്ലാം ഏകദേശം മൂന്ന് മാസം മുതല്‍ നാലര വയസുവരെയുള്ള പ്രായമുള്ള സമയത്താണ് മരണങ്ങളെല്ലാം നടന്നത്. നാലര വയസുള്ള ഒരാളൊഴികെ ബാക്കിയെല്ലാ കുട്ടികളും ഒന്നര വയസിനുള്ളില്‍ തന്നെ മരണപ്പെട്ടിരുന്നു.

ഈ മരണങ്ങളിൽ ദുരൂഹതയില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. അതേസമയം ഒരു ബന്ധു സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ട്. പോലീസ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും.