മഞ്ഞുമൂടിയ ഭൂഖണ്ഡം എന്ന് പേരുകേട്ട അന്റാര്‍ട്ടിക്കയില്‍ റെക്കോര്‍ഡ് ചൂട്, രേഖപ്പെടുത്തിയത് 20 ഡിഗ്രി സെല്‍ഷ്യസ്

single-img
18 February 2020

മഞ്ഞുമൂടിയ ഭൂഖണ്ഡം എന്ന് പേരുകേട്ട അന്റാര്‍ട്ടിക്കയില്‍ റെക്കോര്‍ഡ് ചൂട്. ഇവിടെ കഴിഞ്ഞ ദിവസം താപനില 20 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ലോകമാകെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ സൂചനയാണിതെന്ന് കാലാവസ്ഥാ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Support Evartha to Save Independent journalism

അന്റാര്‍ട്ടിക്ക ഈ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഐസ് ശേഖരമുള്ള സ്ഥലമാണ്. അതേസമയം തന്നെ ഈ ഫെബ്രുവരി 9ന് നെയ്‌മോര്‍ ദ്വീപില്‍ രേഖപ്പെടുത്തിയ താപനില 20.75 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.