ഫ്ലക്സ് വച്ചാൽ ക്രിമിനൽ കേസ്; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ

single-img
18 February 2020

കൊച്ചി : സംസ്ഥാനത്ത് പാതയോരത്തെ അനധികൃത ഫ്ലക്സുകള്‍ക്കെതിരെ നടപടി കെെക്കൊണ്ട് സർക്കാർ. ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി സര്‍ക്കുലര്‍ അയച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി.

Support Evartha to Save Independent journalism

ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊതു ശല്യമുണ്ടാക്കി എന്നതടക്കമുള്ള കേസുകളെടുത്ത് നിയമനടപടികളുമായി മുന്നോട്ടു പോകണമെന്നാണു സർക്കുലറിൽ ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. അപകടങ്ങൾക്ക് കാരണമാകും വിധം റോഡരികിലും ഫുട്പാത്തുകളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കാൻ റോഡ് സുരക്ഷാ കമ്മിഷണറും ഉത്തരവിറക്കിയിട്ടുണ്ടെന്ന വിവരവും കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.