കന്നഡ പിന്നണി ഗായിക സുഷ്മിത വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

single-img
17 February 2020

കന്നഡ സിനിമയിലെ പ്രശസ്ത പിന്നണി ഗായിക സുഷ്മിത (26)യെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ബെം​ഗളൂരു അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പായി താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് സുഷ്മിത വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.

ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ഇവര്‍ ജീവനൊടുക്കിതെന്ന് ബന്ധുക്കൾ ആരോപിച്ചു. കര്‍ണാടകയിലെ മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വർഷം മുൻപാണ് ചലച്ചിത്രമേഖലയിൽ സജീവമായത്. സൂപ്പര്‍ ഹിറ്റുകളായ ഹാലു, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളിൽ സുശ്മിത ​ഗാനമാലപിച്ചിട്ടുണ്ട്. ശരത് കുമാർ ആണ് ഭർത്താവ്. അസ്വാഭാവിക മരണത്തില്‍ അന്നപൂർണ്ണേശ്വരി നഗർ പോലീസ് കേസ് രജിസ്റ്റ‍ർ ചെയ്തു.