കേരളത്തിൽ ആദ്യമായി നഗ്നയായി ഫോട്ടോയ്ക്കു മോഡലായ ഗർഭിണി ഫ്രഞ്ച് യുവതിയല്ല, ഞാനാണ്: അവകാശവാദവുമായി യുവതി

single-img
17 February 2020

കേരളത്തില്‍ ആദ്യമായി ഫ്രഞ്ച് ദമ്പതിമാരെ വച്ചുകൊണ്ട് ഒരു ന്യൂഡ് മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തിയത് താനാണെന്ന് അവകാശവാദവുമായി അതിര എന്ന ഫോട്ടോ  ഗ്രാഫര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തു വന്നത്. എന്നാല്‍ ഇത് കള്ളമാണെന്നും ഇത്തരത്തിൽ മോഡലായ വ്യക്തി താനാണെന്നും മോഡല്‍ ജോ മോള്‍ ജോസഫ് പറയുന്നു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോമോളുടെ അവകാശവാദം. 

കേരളത്തില്‍ ആദ്യമായി നടന്ന ന്യൂഡ് മെറ്റേണിറ്റി ഷൂട്ടെന്ന പേരില്‍, ഒരു ഫ്രഞ്ച് ദമ്പതികളുടെ ഫോട്ടോഷൂട്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് കാണുന്നു. അത് തെറ്റാണ്, കേരളത്തില്‍ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് മോഡലായ ആദ്യ ഗര്‍ഭിണി ഞാനാണ്. ആദ്യ ദമ്പതികള്‍ ഞാനും എൻ്റെ  ഹസ്ബൻ്റും. ആദ്യ ഫാമിലിയും ഞങ്ങളാണ്, ഞാനും എന്റെ ഹസ്ബൻ്റും ഞങ്ങളുടെ മോന്‍ ആദിയുമാണെന്ന് ജോ മോള്‍ ജോസഫ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം: 

മറ്റൊരാളെ ചവിട്ടിതാഴ്ത്തി ആളാകുന്നത് തരംതാണ പ്രവര്‍ത്തിയാണ്..

കേരളത്തില്‍ ആദ്യമായി നടന്ന ന്യൂഡ് മെറ്റേണിറ്റി ഷൂട്ടെന്ന പേരില്‍, ഒരു ഫ്രഞ്ച് ദമ്പതികളുടെ ഫോട്ടോഷൂട്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് കാണുന്നു. അത് തെറ്റാണ്, കേരളത്തില്‍ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് മോഡലായ ആദ്യ ഗര്‍ഭിണി ഞാനാണ്. ആദ്യ ദമ്പതികള്‍ ഞാനും എന്റെ ഹസ്ബന്റും. കൂടാതെ ആദ്യ ഫാമിലിയും ഞങ്ങളാണ്, ഞാനും എന്റെ ഹസ്ബന്റും ഞങ്ങളുടെ മോന്‍ ആദിയും.

ഈ കാറ്റഗറിയില്‍ കേരളത്തില്‍ ആദ്യമായി നടന്ന ഫോട്ടോഷൂട്ടും (മലയാളികളായാലും വിദേശികളായാലും) ഡിസംബറില്‍ നടന്ന എന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ്. ഞാന്‍ വരച്ച വഴിയിലൂടെ എന്നെയും മറികടന്ന് ധാരാളം പേര് കടന്നുവരണം എന്നാഗ്രഹിക്കുന്നു, പക്ഷെ, അത് മറ്റൊരാളുടെ ക്രഡിറ്റിനെ നിരാകരിച്ചുകൊണ്ടായിരിക്കരുത്. ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് കേരളത്തില്‍ ആദ്യമായി നടത്തിയതും ഫോടാഗ്രാഫര്‍ ദമ്പതികളാണ്. Manoop Chandran, Neethu Chandran എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തത് എന്ന് അവകാശവാദമുന്നയിച്ച Athira Joy  മനസ്സിലാക്കുമെന്ന് കരുതുന്നു. ഇതില്‍ മനൂപ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് നേടിയ ഫോട്ടോഗ്രാഫറുമാണ്.