ആര്‍ട്ടിക്കിള്‍ 370, പൗരത്വ നിയമം: പിന്നോട്ടില്ലെന്ന് മോദി

single-img
16 February 2020

വരാണസി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘രാജ്യതാല്‍പ്പര്യത്തിനനുസരിച്ചാണ് ആര്‍ട്ടിക്കിള്‍ 370 ലും പൗരത്വ നിയമത്തിലും തീരുമാനമെടുത്തത്. എത്രസമ്മര്‍ദ്ദമുണ്ടായാലും ഇതില്‍നിന്ന് പിറകോട്ടില്ല.’ വാരാണസിയില്‍ ഒരു പൊതുപരിപാടിയ്ക്കിടെ പ്രധാനമന്ത്രി വ്യക്തമാക്കി.

Support Evartha to Save Independent journalism

അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ 67 ഏക്കര്‍ സ്ഥലം ഉടന്‍ വിട്ടുകൊടുക്കുമെന്നും ക്ഷേത്രനിര്‍മ്മാണത്തിനുള്ള ട്രസ്റ്റ് ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പൊതുയോഗത്തില്‍ പറഞ്ഞു.