ജാമിഅ ലൈബ്രറിയില്‍ പോലിസിന്റെ അതിക്രമം; സര്‍ക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

single-img
16 February 2020

ദില്ലി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ലൈബ്രറിയില്‍ പോലിസ് നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ദില്ലി പോലിസ് മര്‍ദ്ദിക്കുന്നത് കാണുന്നില്ലേ? ആണ്‍കുട്ടി പുസ്തകം വായിക്കുകയാണ് . എന്നാല്‍ പോലിസുകാരന്‍ ലാത്തികൊണ്ട് മര്‍ദ്ദിക്കുന്നു. ലൈബ്രറിയില്‍ പ്രവേശിച്ച് ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പോലിസ് ഉദ്യോഗസ്ഥര്‍ കളവ് പറയുന്നത്.

ഈ ദൃശ്യങ്ങള്‍ കണ്ടശേഷം ജാമിഅയിലെ അക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിന്റെ ഉദ്ദേശം എന്താണെന്ന് ആളുകള്‍ക്ക് മനസിലാകുമെന്നും പ്രിയങ്ക പറഞ്ഞു.ലൈബ്രറിയില്‍ കയറിയ പോലിസ് അകാരണമായി വിദ്യാര്‍ത്ഥികളെ അതിക്രൂരമായി തല്ലി ചതയ്ക്കുന്ന വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.