ക്ഷേത്ര ദർശനത്തിനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: തിരുവനന്തപുരത്ത് പൂജാരി അറസ്റ്റിൽ

single-img
15 February 2020

ക്ഷേത്ര ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച ക്ഷേത്ര പൂജാരി പോക്സോ നിയമ പ്രകാരം  അറസ്റ്റിൽ. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​ൻ എന്നു വിളിക്കുന്ന മണിപ്പോറ്റിയെയാണ് ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്ക് 50 വയസ്സായി. 

തിരുവനന്തപുരം ഈഞ്ചക്കൽ സുഭാഷ് നഗറിലെ അമ്പലത്തിലെ പൂജാരിയാണ് ഇയാൾ. ഇവിടെ തൊഴാൻ വന്ന 15 വയസ്സുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതി ഉയർന്നതിനെ തുടർന്ന് ഇന്നു പുലർച്ചേ പൊലീസ് മണിപ്പോറ്റിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഫോർട്ട് എസ് ഐ യുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ തുടർന്ന് ഇയാൾ ഒളിലായിരുന്നുവെന്നാണ് വിവരം.