ഒരിക്കലും പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന് പ്രണയദിനത്തില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിജ്ഞ

single-img
15 February 2020

മുംബൈ: പ്രണയദിനത്തില്‍ വേറിട്ട പ്രതിജ്ഞയുമായി മഹാരാഷ്ട്രയിലെ വനിതാ കോളേജ് വിദ്യാര്‍ഥിനികള്‍.പ്രണയ ദിനമായ ഫെബ്രുവരി 14നായിരുന്നു പ്രണയ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞ. ഒരിക്കലും ആരെയും പ്രണയിക്കില്ല.പ്രണയബന്ധം ഉണ്ടാകില്ലെന്ന് മാത്രമല്ല പ്രണയിച്ച് വിവാഹം കഴിക്കുകയുമില്ല എന്നായിരുന്നു പ്രതിജ്ഞാ വാചകങ്ങള്‍.

ചന്ദൂരിലെ മഹിളാ ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് കോളേജ് വിദ്യാര്‍ഥികളാണ് പ്രണയദിനത്തില്‍ വ്യത്യസ്തമായ പ്രതിജ്ഞ എടുത്തത്. മാതാപിതാക്കളില്‍ പൂര്‍ണമായും വിശ്വസിക്കുന്നുവെന്ന പറഞ്ഞ പ്രണയ വിവാഹത്തിന്റെ ആവശ്യമെന്തെന്നും ചോദിക്കുന്നു.അതുപോലെ തന്നെ സ്ത്രീധനം ചോദിക്കുന്നവരെ വിവാഹം കഴിക്കില്ലെന്നും അവര്‍ പറഞ്ഞു.

ആരുടേയും നിര്‍ബന്ധത്താലല്ല വിദ്യാര്‍ത്ഥിനികള്‍ ഇത്തരംമൊരു പ്രതിജ്ഞ എടുത്തതെന്ന് മഹാരാഷ്ട്രാ വനിതാ ശിശുവികസന വകുപ്പ് മന്ത്രി യഷോമതി താക്കൂര്‍ വിശദീകരിച്ചു. വാര്‍ധയില്‍ കോളേജ് അധ്യാപികയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് ഈ ആശയം മുന്നോട്ടു വച്ചതെന്നും അവര്‍ പറഞ്ഞു.