ജപ്പാന്‍ കപ്പലില്‍ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം കൂടി; മൂന്ന് പേര്‍ ആശുപത്രിയില്‍

single-img
14 February 2020

ടോകിയോ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജപ്പാന്‍ തീരത്ത് നിരീക്ഷണത്തിലുള്ള കപ്പലിലെ യാത്രികരില്‍ ഒരു ഇന്ത്യക്കാരന് കൂടി രോഗം സ്ഥിരീകരിച്ചു. കപ്പല്‍ ജീവനക്കാരനായ ഇദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ കപ്പലില്‍ ഇതോടെ മൂന്ന് ഇന്ത്യക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ആഡംബരകപ്പലായ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലാണ് തീരത്ത് പിടിച്ചിട്ടിരിക്കുന്നത്. ജീവനക്കാര്‍ അടക്കം നാലായിരം പേരാണ് കപ്പലിലുള്ളത്. ഇവരില്‍ 138 ഇന്ത്യക്കാരാണ് ഉള്ളത്. കപ്പലിലെ 218 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.