കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസിന് മികച്ച വിജയം

single-img
12 February 2020

കർണാടക സംസ്ഥാനത്തെ വിവിധ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസിന് മികച്ച വിജയം. ഇന്നലെയായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. സംസ്ഥാനത്തെഹോസ്‌കോട്ട്. ചിക്കബല്ലാപൂര്‍, ഹുന്‍സൂര്‍, സിരുഗുപ്പ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളിലേയും തെക്കലാക്കോട്ട് ടൗണ്‍ പഞ്ചായത്തിലെയും സിന്ദഗി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 167 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇവയിൽ 69 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോൾ 59 സീറ്റുകളിലാണ് ബിജെപി നേടിയത്. പിന്നിലുള്ള ജനതാദള്‍ എസ് 15 സീറ്റുകളില്‍ വിജയിച്ചു. അതേപോലെ സ്വതന്ത്രരും മറ്റുള്ളവരും 24 സീറ്റുകള്‍ സ്വന്തമാക്കി. ഈ മാസം 9നാണ് തെരഞ്ഞെടുപ്പ് നടന്നത്.