കെജ്‌രിവാള്‍ പാക് സൈനിക വക്താവെന്ന തരത്തില്‍ പെരുമാറുന്നു: ബിജെപി എംഎല്‍എ

single-img
12 February 2020

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ വിജയിച്ച പിന്നാലെ കെജ്‌രിവാളിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ ഒ.പി ശര്‍മ. കെജ്‌രിവാള്‍ ഒരു അഴിമതിക്കാരനാണെന്നും ഭീകരവാദികളോട് അദ്ദേഹം അനുകമ്പ കാട്ടുന്നു എന്നും അദ്ദേഹം ആരോപിച്ചു.

കെജ്‌രിവാള്‍ ഒരു പാക് സൈനിക വക്താവെന്ന തരത്തിലാണ് പെരുമാറുന്നത്. അദ്ദേഹം ഇന്ത്യന്‍ സൈന്യത്തിനെതിരായി ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഭീകരവാദി എന്ന വിശേഷണമാവും അദ്ദേഹത്തിന് ചേരുകയെന്നും ശര്‍മ പറഞ്ഞു..

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രമുഖ നേതാക്കള്‍ കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചത് അടക്കമുള്ളവ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെയാണ് ഇപ്പോൾ ഒ.പി ശര്‍മ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.