വോട്ടെണ്ണൽ തുടങ്ങിയപ്പോൾത്തന്നെ തോൽവി സമ്മതിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി

single-img
11 February 2020

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമേ പരാജയം സമ്മതിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ തികയും മുമ്പു തന്നെ പരാജയം സമ്മതിച്ചാണ് വികാസ്പുരിയിലെ സ്ഥാനാര്‍ഥി മുകേഷ് ശര്‍മയാണ് ട്വീറ്റ് ചെയ്തത്.

”ഞാന്‍ തോല്‍വി സമ്മതിക്കുന്നു. എല്ലാ വോട്ടര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു” വോട്ടണ്ണല്‍ തുടങ്ങിയതിനു പിന്നാലെ മുകേഷ് ശര്‍മ ട്വീറ്റ് ചെയ്തു. മാത്രമല്ല ഡല്‍ഹിയുടെയും വികാസ്പുരിയുടെയും വികസനത്തിന് തുടര്‍ന്നും ശ്രമിക്കുമെന്ന് ശര്‍മയുടെ ട്വീറ്റില്‍ പറയുന്നു. 

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ ആംആദ്മി പാര്‍ട്ടി വ്യക്തമായ ലീഡ് നേടിയിരുന്നു. ഇത് വ്യക്തമായതോടെയാണ്  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ട്വീറ്റുമായി രംഗത്തെത്തിയത്. വർഷങ്ങളോളം ഡൽഹി ഭരിച്ചിരുന്ന കോൺഗ്രസിന് വൻ തിരിച്ചടിയാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ നേരിട്ടത്.