ഒമര്‍അബ്ദുല്ല തീവ്രവാദം പ്രചരിപ്പിക്കാന്‍ രാഷ്ട്രീയം മറയാക്കിയെന്ന് ആരോപണം

single-img
10 February 2020

ലഡാക്ക്: ജമ്മുകശ്മീരിന്റെ മുന്‍മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ല തീവ്രവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ രാഷ്ട്രീയം മറയാക്കിയെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം. ജമ്മുകശ്മീര്‍ ഭരണകൂടം തയ്യാറാക്കിയ പൊതുസുരക്ഷാ കേസ് ഫയലുകളിലാണ് ഈ ആരോപണം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം അദേഹം തീവ്ര നിലപാടുകള്‍ പ്രചരിപ്പിക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തുവെന്ന് ഡോസിയറില്‍ ആരോപിക്കുന്നു.
ഒമര്‍ അബ്ദുല്ലയുടേത് വഞ്ചനാപരമായ നിലപാടായിരുന്നു. ജനങ്ങളുടെ പിന്തുണ ആസ്വദിക്കുന്നതിനിടയില്‍, അത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചുവെന്നും പറയുന്നു.