ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

single-img
10 February 2020

സര്‍വീസ് നടത്തിക്കൊണ്ടിരിക്കവേ സ്വകാര്യ ബസിലെ കണ്ടക്ടർ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര – ചങ്കുവെട്ടി- കോട്ടക്കൽ റൂട്ടിലോടുന്ന ഫ്രണ്ട്‌സ് ബസിലെ കണ്ടക്ടർ ചേറൂർ മിനി കാപ്പിൽ തൊമ്മങ്കാടൻ ഏന്തീന്റെ മകൻ അബ്ദുൽ കരീം (48) ആണ് മരിച്ചത്.

Support Evartha to Save Independent journalism

ഇന്ന് രാവിലെ പത്തേകാലിനായിരുന്നു സംഭവം. കോട്ടക്കലിൽ നിന്ന് വേങ്ങരയിലേക്ക് പോവുകയായിരുന്ന ബസിൽ പറപ്പൂർ തറയിട്ടാൽ ഭാഗത്ത് വെച്ച് യാത്രക്കാരിൽ നിന്ന് ടിക്കറ്റ് തുക വാങ്ങുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ അതേബസിൽ മാർക്കറ്റ് റോഡ് വഴി വേങ്ങര അൽ സലാമ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.