അന്നയ്ക്ക് പകരം കീര്‍ത്തി പാണ്ഡ്യന്‍; ഹെലന്റെ തമിഴ് പതിപ്പ് ചിത്രീകരണം ആരംഭിച്ചു

single-img
10 February 2020

മലയാളത്തിൽ സൂപ്പർ ഹിറ്റായ അന്ന ബെൻ നായികയായ ചിത്രം ഹെലന്റെ തമിഴ് പതിപ്പ് ചിത്രീകരണം ആരംഭിച്ചു. മലയാളം പതിപ്പിൽ അന്ന ബെനും ലാലും അവതിരിപ്പിച്ച പ്രധാന വേഷങ്ങളില്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് തമിഴിൽ അഭിനയിക്കുന്നത്. ഗോകുലാണ് സംവിധാനം.

പൂജാ ചടങ്ങുകളോടെ കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്. നിലവിൽ ഹെലന്റെ തമിഴ് റീമേക്കിന് ഇതുവരെയും പേരിട്ടിട്ടില്ല. ഇനിയുള്ള ദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. മലയാളത്തിൽ വിനീത് ശ്രീനിവാസനായിരുന്നു നിര്‍മ്മാണം.