പൗരത്വഭേദഗതി പ്രതിഷേധം; വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യഭാഗങ്ങളില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനം,10 പേര്‍ ആശുപത്രിയില്‍

single-img
10 February 2020

ദില്ലി: പൗരത്വഭേദഗതിക്ക് എതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥിനികളെ തെരഞ്ഞുപിടിച്ച് പോലിസിന്റെ അതിക്രമം. മാര്‍ച്ചിനിടെ നടന്ന ലാത്തിചാര്‍ജില്‍ വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യഭാഗങ്ങളില്‍ ലാത്തിക്കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു പോലിസ്. ജാമിഅ ഹെല്‍ത്ത് സെന്ററില്‍ പത്തോളം വിദ്യാര്‍ത്ഥിനികളെ സ്വകാര്യഭാഗങ്ങളിലെ പരിക്കുകളെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചിലരുടെ പരുക്ക് ഗുരുതരമായതിനാല്‍ അല്‍ഷിഫ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ലാത്തികൊണ്ട് അടിയേറ്റ് ചിലരുടെ ആന്തരിക അവയവങ്ങള്‍ക്കും പരുക്കുണ്ട്. നെഞ്ചിലും അടിവയറ്റിലുമാണ് മര്‍ദ്ദിച്ചത്. ബൂട്ടിട്ട കാലുകൊണ്ട് വിദ്യാര്‍ത്ഥിനികളുടെ അടിവയറ്റില്‍ പോലിസുകാര്‍ തൊഴിച്ചതായും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായതിനാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതായി അല്‍ഷിഫ ആശുപത്രി അധികൃതര്‍ അറിയിച്ചു.