ഷഹീന്‍ ബാഗില്‍ കുഞ്ഞിന്റെ മരണം; സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

single-img
10 February 2020

ദില്ലി: ഷഹീന്‍ബാഗിലെ സമരകേന്ദ്രത്തില്‍ നാലുമാസം പ്രായമുള്ളകുഞ്ഞ് മരിച്ച സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. സെന്‍ദാവര്‍തെ ചീഫ് ജസ്റ്റിസിന് കത്തയച്ചതിനെ തുടര്‍ന്നാണ് നടപടി. അദേഹത്തിന്റെ കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്.

കുട്ടികളെയും നവജാത ശിശുക്കളെയും സമരത്തില്‍ പങ്കെടുപ്പിക്കുന്നത് തടയണമെന്നാണ് അദേഹം ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ ദില്ലി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും മറുപടി ആവശ്യപ്പെട്ട് കോടതി നോട്ടിസ് അയച്ചു.