‘വരനെ ആവശ്യമുണ്ട്’ സിനിമയിലെ ‘ഉണ്ണികൃഷ്ണന്‍’ സൂപ്പര്‍ ഹിറ്റ് ഗാനം പുറത്ത്

single-img
9 February 2020

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഈ സിനിമ ഇപ്പോൾ തിയേറ്ററിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി എന്നിവർ ഒരുമിക്കുന്ന ചിത്രത്തിലെ ‘ഉണ്ണികൃഷ്ണന്‍’ വീഡിയോ ഗാനമാണിപ്പോള്‍ പുറത്തിറങ്ങിയത്.അല്‍ഫോണ്‍സ് ജോസഫ് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫും ഷെര്‍ദിനും ചേര്‍ന്നാണ്.

മലയാള സിനിമയിൽ നിന്നും സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.