യുഎഇയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു

single-img
8 February 2020

ഒരു ചൈനീസ് പൗരനും ഫിലിപ്പീന്‍സ് പൗരനുംകൂടി യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. യുഎഇയുടെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടുകൂടി ആകെ ഏഴുപേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പരിശോധനയ്ക്ക് ശേഷമാണ് ഇരുവര്‍ക്കും കൊറോണ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഈ മാസം ആദ്യം ബീജിങ് ഒഴിച്ചുള്ള മറ്റു ചൈനീസ് മേഖലകളിലേക്കുള്ള വിമാന സര്‍വീസ് യുഎഇ റദ്ദാക്കിയിരുന്നു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. അതേസമയം കൊറോണ ബാധിച്ച് വുഹാനില്‍ ചികിത്സയിലായിരുന്ന അമേരിക്കൻ പൗരന്‍ മരണപ്പെടുകയുണ്ടായി.