ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ജയം ആംആദ്മിക്ക് തന്നെ; എക്‌സിറ്റ്പോളുമായി റിപ്പബ്ലിക് ടിവി

single-img
8 February 2020

ഇന്ന് നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ആംആദ്മിക്ക് എന്ന് റിപ്പബ്ലിക്ക് ടിവിയും. സംസ്ഥാനത്തിൽ 48 മുതല്‍ 61 സീറ്റുവരെ ആംആദ്മി പാര്‍ട്ടി നേടുമെന്നാണ് ചാനലിന്റെ പ്രവചനം. ശക്തമായ പോരാട്ടം കാഴ്ചവെക്കും എന്ന് അവകാശപ്പെടുന്ന ബിജെപിക്ക് 9 മുതല്‍ 21 സീറ്റു വരെയാണ് വിജയ സാധ്യത കല്‍പ്പിക്കുന്നത്.കോണ്‍ഗ്രസ് ആകട്ടെ ഒരു സീറ്റ് നേടിയേക്കാം എന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. ന്യൂസ് എക്‌സിന്റെ എക്‌സിറ്റ് പോളിലും ആംആദ്മിക്ക് തന്നെയായിരുന്നു ഭൂരിപക്ഷം.

7 3 ല്‍ 53 സീറ്റുകൾ ആംആദ്മിക്ക് സാധ്യത നൽകുമ്പോൾ 11-17 ആണ് ബിജെപിക്കുള്ള സീറ്റുകള്‍. ഭരണത്തിൽ വീണ്ടും ആം ആദ്മി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ആകെ 44 സീറ്റുകള്‍ നേടി ആം ആദ്മി അധികാരത്തിലെത്തുമെന്നാണ് അവരുടെ പ്രവചനം. രണ്ടാമത് എത്തുന്ന ബിജെപിയ്ക്ക് 26ലധികം സീറ്റുകള്‍ ലഭിക്കുമ്പോൾ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് ടൈംസ് നൗ ഫലം പറയുന്നത്.