കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനവുമായി ഡല്‍ഹി

single-img
8 February 2020

ഫല പ്രഖ്യാപനം വരുന്നതുവരെയുള്ള ആകാംക്ഷയിലേക്ക് രാജ്യത്തെ നീക്കി നിർത്തി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു. 55.08 ശതമാനം പോളിംഗുമായി കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.

തെരഞ്ഞെടുപ്പിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വെറും മൂന്ന് ശതമാനം മാത്രമായിരുന്നു പോളിംഗ്. നിലവിലെ കുറഞ്ഞ പോളിംഗ് ശതമാനം സംസ്ഥാനത്തെ രണ്ടു പ്രധാനപാർട്ടികൾക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടർമാർ കെജ്രിവാളിന് വോട്ടുചെയ്തെന്ന സൂചനയാണ് അവരുടെ പ്രതികരണം നല്‍കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അവസാന പത്തു ദിവസത്തിൽ ബിജെപി ഷഹീൻബാഗ് ഉയർത്തിയുള്ള പ്രചാരണം അണികളെ സജീവമാക്കിയിരുന്നു.ലോകമാകെ ചർച്ച ചെയ്ത പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ മൗനം പാലിച്ചെങ്കിലും ന്യൂനപക്ഷ വോട്ടർമാർ കെജ്രിവാളിനൊപ്പമെന്ന് പരസ്യമായി പറയുന്നു.സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസിന്‍റെ എല്ലാ സാധ്യതയുംഇല്ലാത്തതായിരുന്നു.