‘ദീര്‍ഘവീക്ഷണമുള്ള ബജറ്റ്’; സംസ്ഥാന ബജറ്റിന് പ്രശംസയുമായി യൂസുഫലി

single-img
7 February 2020

ദുബായ്: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച കേരള ബജറ്റിനെ പ്രശംസിച്ച് പ്രവാസി വ്യവസായി എം എ യൂസഫലി.
ദീര്‍ഘവീക്ഷണമുള്ളതും പ്രവാസി ക്ഷേമത്തിലധിഷ്ഠിതവുമായ ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് യൂസഫലി ദുബായില്‍ പറഞ്ഞു.
പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന ബജറ്റില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുക നീക്കിവച്ചത് ഏറെ സന്തോഷം നല്‍കുന്നതാണ്. വിവിധ വികസന പദ്ധതികള്‍ക്കൊപ്പം 90 കോടി രൂപ പ്രവാസി വകുപ്പിന്റെ ക്ഷേമ പരിപാടികള്‍ക്കായി നീക്കിവച്ചതും ലോക കേരളസഭക്ക് 12 കോടി വകയിരുത്തിയതും അഭിനന്ദനാര്‍ഹമാണ്. അദ്ദേഹം പറഞ്ഞു.