എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും; മോദിക്ക് മുന്നറിയിപ്പുമായി കണ്ണന്‍ ഗോപിനാഥന്‍

single-img
7 February 2020

കേന്ദ്രസർക്കാർ രാജ്യത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്ത്യശാസനം നൽകി മുൻ ഐ‌എ‌എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. സോഷ്യൽ മീഡിയയിൽ തന്റെ ട്വീറ്റിലൂടെയാണ് കണ്ണന്റെ മുന്നറിയിപ്പ്.

“പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, താങ്കൾക്ക് എൻപിആർ വിജ്ഞാപനം പിൻ‌വലിക്കാൻ മാർച്ച് വരെ സമയമുണ്ട്. അതിന് ശേഷം ഞങ്ങൾ ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും. എന്‍പിആര്‍ പിൻ‌വലിക്കുന്നതുവരെ ഞങ്ങള്‍ ഡല്‍ഹിയില്‍ തുടരും. ഇതിനെ വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങൾക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല,” കണ്ണൻ ഗോപിനാഥൻ എഴുതി.

പിന്നീട് താനെഴുതിയ ട്വീറ്റിനെക്കുറിച്ച് വിശദീകരിച്ച ഗോപിനാഥൻ, എൻ‌ആർ.സിയുടെ നടപടിക്രമങ്ങളെ കുറിച്ച് സർക്കാർ തീരുമാനിച്ചിട്ടില്ലെങ്കിൽ എൻ‌പി‌ആറിന്റെ ആവശ്യകതയെന്താണെന്ന് ചോദിച്ചു.അതിനാൽ തന്നെ എൻ‌ആർ‌സിയിൽ വ്യക്തത ഉണ്ടാകുന്നതുവരെ എൻ‌പി‌ആർ നിർത്തിവെക്കണം.” കണ്ണന്‍ പറഞ്ഞു.


https://twitter.com/naukarshah/status/1225597006674112512?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1225597006674112512&ref_url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2019%2F06%2F30%2Fwoman-ran-away-dalit-man-thrashed-by-famil%5D%5B%25E0%25B4%25AA%25E0%25B5%258A%25E0%25B4%2587%25E0%25B4%25A6%25E0%25B5%258D%25E0%25B4%25B8%25E0%25B5%25AD%5D%5Bpoiuytr%25E0%25B5%25AB%25E0%25B5%25AA%25E0%25B4%259F%25E0%25B5%258D%25E0%25B4%25B0%25E0%25B5%2586%25E0%25B4%25B0%25E0%25B5%258D%25E0%25B4%259F%25E0%25B5%258D%25E0%25B4%25AF%25E0%25B5%258D%25E0%25B4%25AA%5B%5D%25E0%25B5%25AD%5D%5B%25E0%25B4%25AA%25E0%25B5%258A%25E0%25B4%2587%25E0%25B4%2589%25E0%25B4%25AF%25E0%25B5%258D%25E0%25B4%259F%25E0%25B5%258D%25E0%25B4%25B0%25E0%25B5%258D%25E0%25B4%25A6%25E0%25B5%258D%25E0%25B4%25AB%25E0%25B5%258D%25E0%25B4%2598%27