യുവാക്കളുടെ നഗ്നചിത്രം പകര്‍ത്തി ബെന്‍സ്‌കാറും പണവും ഫോണും കവര്‍ന്നു; കൊച്ചിയില്‍ രണ്ടുപേര്‍ പിടിയില്‍

single-img
6 February 2020

യുവാക്കളുടെ നഗ്‌നചിത്രം പകർത്തിയ ശേഷം പണവും ബെന്‍സ് കാറും വിലകൂടിയ മൊബൈല്‍ ഫോണും തട്ടിയ കേസില്‍ സിനിമ പ്രവര്‍ത്തകയായ യുവതിയും സുഹൃത്തും പിടിയില്‍. കൊച്ചി പാലാരിവട്ടം സ്വദേശി നിയായ ജൂലി, കാക്കനാട് സ്വദേശി രഞ്ജിഷ് എന്നിവരെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 27-നാണ് സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജൂലി പുതുതായി തുടങ്ങുന്ന ബ്യൂട്ടി പാര്‍ലര്‍ കെട്ടിടത്തിലേക്ക് രണ്ട് യുവാക്കളെ വിളിച്ചുവരുത്തിയത്.

തുടർന്ന് കെട്ടിടത്തിലെ മുറിയില്‍ ജൂലിയും യുവാക്കളും സംസാരിച്ചിരിക്കുന്നതിനിടെ രഞ്ജിഷ് ഉള്‍പ്പെടെ മൂന്നുപേര്‍ ഇവിടേക്കെത്തി. ഇവിടെ അനാശാസ്യം നടക്കുകയാണെന്ന് പറഞ്ഞ് ഇവര്‍ യുവാക്കളെ ഭീഷണിപ്പെടുത്തിയ ശേഷം ഇരുവരെയും നഗ്‌നരാക്കി ജൂലിയോടൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കളുടെ പണവും കാറും സംഘം തട്ടിയെടുത്തത്. കേസില്‍ ഇനിയും രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.