സെമിത്തരി ബില്ലിനെതിരായ പ്രതിഷേധം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാതോലിക്കാ ബാവ

single-img
6 February 2020

തിരുവല്ല : ഓര്‍ത്തഡോക്സ് സഭക്കെതിരെ പടയൊരുക്കം നടക്കുകയാണെന്ന് ഓര്‍ത്ത്ഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. സെമിത്തരി ബില്ലിനെതിരായ പ്രതിഷേധവും ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ പ്രകടിപ്പിച്ചു. ബില്ലിലൂടെ ക്രിസ്ത്യന്‍ സെമിത്തേരികളെ പൊതുശ്മശാനമാക്കാനാണ് സര്‍ക്കാരിന്‍റെ നീക്കമെന്ന് ബാവ കുറ്റപ്പെടുത്തി.

സഭാ തര്‍ക്കത്തിൽ കോടതി വിധി നടപ്പാക്കാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഓര്‍ത്ത്ഡോക്സ് യാക്കോബായ തര്‍ക്കം തുടരണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .തര്‍ക്കം അവസാനിപ്പിക്കണമെങ്കില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടത് .നീതി ലഭിച്ചിട്ടും അത് അനുഭവിക്കാൻ കഴിയാത്ത സ്ഥിതിായണ് ഓര്‍ത്ത്ഡോക്സ് സഭയക്ക് നിലവിലുള്ളത്.അദ്ദേഹം പറഞ്ഞു.