നടന്‍ വിജയിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു; കണക്കുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയെന്ന് അദായ നികുതി വകുപ്പ്

single-img
6 February 2020

ചെന്നൈ:തമിഴ് സൂപ്പര്‍ താരം വിജയിനെ ആദയ നികുതിവകുപ്പി ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 16 മണിക്കൂര്‍ പിന്നിട്ടു.ഇപ്പോഴും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുദ്ധ്യമെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.

ബിഗിലിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ കണക്കും വിജയുടെ കൈവശമുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമെന്നാണ് കണ്ടെത്തല്‍. നേരത്തെ കേന്ദ്ര സര്‍ക്കാരിനെയും അണ്ണാഡിഎംകെയും വിമര്‍ശിച്ച് വിജയ് രംഗത്തുവന്നിരുന്നു.ആ വിവാദം തീരുന്നതിനു മുന്‍പേയാണ് ആദായ നികുതി വകുപ്പിന്റെ നടപടി.