നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു; വയനാട്ടിലെ റിസോർട്ട് ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് സിപിഐ മാവോയിസ്റ്റ്

single-img
6 February 2020

വയനാട് ജില്ലയിലെ മേപ്പാടിയിൽ അട്ടമല ആനക്കുഞ്ഞിമൂലയിലെ റിസോർട്ട് ആക്രമണത്തില്‍ വാർത്താക്കുറിപ്പിലൂടെ മാപ്പ് പറഞ്ഞു മാവോയിസ്റ്റുകള്‍. റിസോർട്ട് ആക്രമണത്തിൽ പാർട്ടിക്ക് തെറ്റ് പറ്റിയെന്ന് സിപിഐ മാവോയിസ്റ്റ് വാർത്താക്കുറിപ്പിൽ പറയുന്നു. വേണ്ടരീതിയിലുള്ള ആലോചനയില്ലാതെ നടത്തിയ ആക്രമണമായിരുന്നു അതെന്നും റിസോർട്ടിന് സംഭവിച്ച നാശനഷ്ടത്തിൽ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മറ്റി നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും വ്യക്തമാക്കി.

ജനുവരി 15നായിരുന്നു മേപ്പാടിയിലെ റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.ആക്രമണത്തിൽ റിസോർട്ടിന്‍റെ ചില്ലുകൾ മാവോയിസ്റ്റുകൾ കല്ലെറിഞ്ഞ് തക‍ർത്തിരുന്നു. പ്രദേശത്തെ ആദിവാസി സ്ത്രീകളോട് ലൈംഗികച്ചുവയോടെ പെരുമാറുകയും അരി തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ചെയ്താൽ ശക്തമായ മറുപടിയുണ്ടാകുമെന്ന് പോസ്റ്റര്‍ പതിപ്പിച്ചശേഷമായിരുന്നു ആക്രമണം നടത്തിയത്.