പന്തീരങ്കാവ് യുഎപിഎ; മുഖ്യമന്ത്രിയുടെ നടപടി പ്രതീക്ഷ നല്‍കുന്നുവെന്ന് താഹയുടെ മാതാവ്

single-img
5 February 2020

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎയില്‍ നിന്നും ഏറ്റെടുക്കുവാന്‍ കേന്ദ്രത്തിന് കത്തയച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് താഹയുടെ മാതാവ് ജമീല. വൈകിയാണെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ നടപടി ആശ്വാസം നല്‍കുന്നുണ്ടെന്നും ജമീല പറഞ്ഞു.

എന്നാല്‍ ഈ കാര്യത്തില്‍ സര്‍ക്കാര്‍ കുറെ കൂടി നേരത്തെ ഇടപ്പെട്ടിരുന്നുവെങ്കില്‍ നന്നായിരുന്നു.സമരങ്ങളും, പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനവും എല്ലാ സര്‍ക്കാരിന്റെ തീരുമാനത്തിന് കാരണമായിരിക്കാം. ഞങ്ങള്‍ ഇപ്പോഴും സി.പി.എം കുടുംബമാണെന്നും ജമീല പ്രതികരിച്ചു.ഇന്നാണ് അലന്‍,താഹ എന്നിവര്‍ പ്രതികളായ യുഎപിഎ കേസ് എന്‍ഐഎ സംസ്ഥാനത്തിന് തിരിച്ചേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയത്.