ഷഹീന്‍ ബാഗില്‍ വെടിയുതിര്‍ത്ത അക്രമി എഎപി അംഗമെന്ന് പോലിസ്; നിഷേധിച്ച് ആംആദ്മി

single-img
4 February 2020

ദില്ലി: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത അക്രമി ആംആദ്മി പാര്‍ട്ടി അംഗമാണെന്ന് ദില്ലി പോലിസ്. കപില്‍ ഗുജ്ജര്‍ എന്ന 25കാരനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ജയ് ശ്രീറാം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു അക്രമം നടത്തിയത്.

കഴിഞ്ഞ വര്‍ഷം താനും പിതാവും ആംആദ്മി പാര്‍ട്ടി അംഗത്വമെടുത്തു എന്നാണ് ഇയാള്‍ പറഞ്ഞതെന്ന് പോലിസ് അവകാശപ്പെടുന്നു. എന്നാല്‍ ഇക്കാര്യം ആംആദ്മി പാര്‍ട്ടി നിഷേധിച്ചു. കപില്‍ ഗുജ്ജറുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്നും പോലിസ് നുണപ്രചരണം നടത്തുകയാണെന്നും ആംആദ്മി നേതാക്കള്‍ അറിയിച്ചു.