മരട്; ഫ്‌ളാറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്ന രീതിയില്‍ അതൃപ്തിയമായി ഹരിതട്രിബ്യൂണല്‍

single-img
3 February 2020

കൊച്ചി: മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടം നീക്കുന്ന രീതി സംബന്ധിച്ച് അതൃപ്തി രേഖപ്പെടുത്തി ഹരിത ട്രിബ്യൂണല്‍ മോണിറ്ററിങ് സമിതി. മുമ്പ് നിര്‍ദേശിച്ച പ്രകാരം 45 ദിവസത്തിനകം തന്നെ അവശിഷ്ടങ്ങള്‍ നീക്കണമെന്ന് ഗീന്‍ ട്രൈബൂണല്‍ മോണിറ്ററിംഗ് സമിതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മാലിന്യം നീക്കുന്നതില്‍ വേഗത പോരെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നത്. മാലിന്യ സംസ്‌കരണ ഇടം 30 അടി ഉയരത്തില്‍ മറച്ചു കെട്ടണമെന്ന് സമിതി നിര്‍ദേശം നല്‍കിയിരുന്നു.

പരിസര പ്രദേശങ്ങളിലെ പൊടിശല്യം ഒഴിവാക്കാന്‍ മാലിന്യങ്ങളില്‍ കൃത്യമായ അളവില്‍ വെള്ളം ഉപയോഗിച്ച് നനയ്ക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ഇവ പലതും പാലിക്കപ്പെട്ടില്ലെന്നും സമിതി വിലയിരുത്തി. പൊടി ശല്യം ഇല്ലാതാക്കാന്‍ കൃത്യമായ അളവില്‍ വെള്ളം ഉപയോഗിക്കുന്നില്ലെന്നും സമിതി വിലയിരുത്തി. അവശിഷ്ടങ്ങളിലെ പൊടി ശല്യം ഒഴിവാക്കാന്‍ നനയ്ക്കുന്ന വെള്ളം കൂടുതല്‍ മലിനമായി കായലില്‍ തന്നെ ഒഴുകിയെത്തുന്നതായും സമിതി കണ്ടെത്തി. ഇത് മല്‍സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കും.കോണ്‍ഗ്രീറ്റ് മാലിന്യങ്ങള്‍ നിലം നികത്താന്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും സമിതി നിര്‍ദേശിച്ചു.