കേന്ദ്ര ബജറ്റ് 2020; ബജറ്റ് അവതരണം തുടങ്ങി, സാമ്പത്തിക രംഗത്ത് വലിയ മാറ്റം ഉണ്ടാകുമെന്ന് ധനമന്ത്രി

single-img
1 February 2020

കേന്ദ്ര ബജറ്റ് 2020 അവതരണം തുടങ്ങി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നു.രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.

സാമ്പത്തിക രംഗത്ത് വലിയ മാറ്റം ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി വന്‍ വിജയമാണെന്നു പറഞ്ഞ നിര്‍മ്മല സീതാരാമന്‍ മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അനുസ്മരിച്ചു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും ഉയര്‍ത്തുന്ന ബജറ്റ് ആണിതെന്നും, വളര്‍ച്ച ലക്ഷ്യമിട്ടും പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു