യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്ന് ബ്രിട്ടണ്‍

single-img
1 February 2020

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പുറത്ത് കടന്ന് ബ്രിട്ടണ്‍. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി. മൂന്നര വര്‍ഷത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അട്ടിമറികള്‍ക്കുമാണ് ഇതോടെ വിരാമമായത്. ബ്രിട്ടന്റെ പുതിയ ഉദയമാണ് ബ്രെക്‌സിറ്റ് എന്നായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതികരണം.

ഇനി 27 രാജ്യങ്ങളാണ് യൂണിയനിലുള്ളത്.വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 11 മാസത്തെ സമയം ഉണ്ട്.2020 ഡിസംബര്‍ 31ന് ബ്രെക്‌സിറ്റ് പൂര്‍ണമായും പ്രാബല്യത്തില്‍ വരും. ഇതോടെ മറ്റ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര പങ്കാളിത്ത കരാറുകള്‍ ഉറപ്പിക്കാന്‍ ഇനി ബ്രിട്ടന് കഴിയും.

കഴിഞ്ഞ 47 വര്‍ഷമായി ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുകയായിരുന്നു.2016 ലാണ് ജനഹിത പരിശോധനയിലൂടെ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചത്.2019 മാര്‍ച്ച് 29 ന് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കരാറില്‍ ധാരണയായില്ല.