കോട്ടയത്ത് വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

single-img
1 February 2020

കോട്ടയം: എംസി റോഡില്‍ കാളിക്കാവിന് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കാര്‍ തടിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. കോട്ടയം വേളൂര്‍വിലങ്ങാട് നിന്ന് ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന കാറും പെരുമ്പാവൂരിലേക്ക് എതിര്‍വശത്ത് വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയാിയരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിശമന സേനാ സ്ഥലത്തെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കോട്ടയം വേളൂര്‍ സ്വദേശി തമ്പി, ഭാര്യ വത്സല,മരുമകള്‍ പ്രഭ,മകന്‍ പ്രവീണ്‍,ഉഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.