ഞങ്ങൾ കുട്ടികൾക്ക്​​ പേനകൾ നൽകു​മ്പോൾ ചിലർ തോക്കുകൾ നൽകുന്നു: അരവിന്ദ് കെജ്രിവാൾ

single-img
31 January 2020

കഴിഞ്ഞ ദിവസം ഡൽഹി ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ പ്രതികരണവുമായി സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഞങ്ങൾ കുട്ടികൾക്ക്​​ പേനകൾ നൽകു​മ്പോൾ ചിലർ തോക്കുകൾ നൽകുന്നു എന്ന്​ കെജ്രിവാൾ പറഞ്ഞു.

“ഞങ്ങൾ ഞങ്ങളുടെ പാർട്ടി കുട്ടികൾക്ക്​ പേനകളും കമ്പ്യൂട്ടറുകളും നൽകുന്നു.അവരോട് സംരഭകത്വത്തെ കുറിച്ച്​ സ്വപ്​നം കാണാൻ പ്രേരിപ്പിക്കുന്നു. അതേസമയം മറ്റ്​ ചിലർ കുട്ടികൾക്ക്​ തോക്കുകൾ നൽകുകയും അവരിൽ വിദ്വേഷം നിറക്കുകയും ചെയ്യുന്നു”- അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഇതോടൊപ്പം ഐടി-ടെക് കോൺഫറൻസിനെ അഭിസംബോധന ചെയ്യുന്ന ദില്ലി സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിയുടെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.