കൊറോണ വൈറസ്; വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെട്ടു, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

single-img
31 January 2020

തൃശൂര്‍: തൃശൂരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെടുന്നു. അതുകൊണ്ടു തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്താകെ മുന്‍കുതലുകളെടുക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

മാസ്‌കും അവശ്യവസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വൈറസ് ബാധ സംശയിക്കുന്നവരുടെ പരിചരണത്തിന് പ്രത്യേക പരിശീലനം നല്‍കും.കേരളത്തില്‍ ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പുനല്‍കി. സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചരണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.