പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ; കൊറോണയും അതിജീവിക്കും: മോഹൻലാൽ

single-img
30 January 2020

രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി നടൻ മോഹൻലാൽ. പ്രളയത്തേയും നിപയേയും അതിജീവിച്ച നമ്മൾ ഇപ്പോള്‍ വന്ന കൊറോണയേയും അതിജീവിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഭയമോ ആശങ്കയോ അല്ല, ജാഗ്രതയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ശൃംഘലയായ നിര്‍ണയം എന്ന ഗ്രൂപ്പിന്റെ ജാഗ്രതാനിര്‍ദേശവും പങ്കുവെച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നും ഒരു നോവൽ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു.ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്….

Posted by Mohanlal on Thursday, January 30, 2020