അക്രമങ്ങള്‍ അഴിച്ചുവിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടണം: കനയ്യ കുമാര്‍

single-img
29 January 2020

രാജ്യത്ത് അക്രമങ്ങള്‍ അഴിച്ചുവിടാന്‍കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടണമെന്ന് സിപിഐ നേതാവും ജെഎന്‍യുവിലെ മുന്‍ സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍. കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റ് ചെയ്യപ്പെട്ട ഷര്‍ജീല്‍ ഇമാമുമായി ആശയപരമായി വിയോജിപ്പുണ്ടെങ്കിലും നമ്മള്‍ നിയമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവകാശങ്ങളെക്കുറിച്ചും സംസാരിക്കേണ്ടിയിരിക്കുന്നു എന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്.

എതോരാളായാലും വിവാദ പ്രസംഗം പറയുകയാണെങ്കില്‍ വിവിധ വകുപ്പുകള്‍ വെച്ച് അയാള്‍ക്കുമേല്‍ കേസെടുക്കാം. എന്നാല്‍ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ അത് രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയായി മാറുമെന്നും കനയ്യ പറഞ്ഞു. ഇന്ന് പട്‌നയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍.