പൗരത്വ ഭേദഗതിക്കെതിരെ നാടകം; സ്‌കൂള്‍ കുട്ടികളെ ചോദ്യം ചെയ്ത് പൊലീസ്

single-img
29 January 2020

കര്‍ണാടകയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം കളിച്ചതിനെ തുടര്‍ന്ന് സ്‌കൂളിനെതിരെ നടപടിയെടുത്ത് അധികൃതര്‍.സ്‌കൂള്‍ അടച്ചു പൂട്ടുകയും, വിദ്യാര്‍ഥികളെ പൊലീസ് ചോദ്യ.ം ചെയ്യുകയും ചെയ്തു.കര്‍ണാടകയിലെ ബിദറിലെ വിദ്യാലയത്തിനു നേരെയാണ് നടപടിയെടുത്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ നാടകം തയ്യാറാക്കി സ്‌കൂളില്‍ അവതരിപ്പിച്ചിരുന്നു.നാടകം സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനായ നിലേഷ് രക്ഷ്യാല്‍ നല്‍കിയ പരാതിയിലാണ് അധികൃതര്‍ സനടപടിയെടുത്തത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കിയാല്‍ ജനങ്ങള്‍ രാജ്യം വിട്ടുപോകേണ്ടി വരുമെന്ന് നാടകത്തില്‍ പറയുന്നതയാണ് പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നതായും പരാതിയില്‍ പറയുന്നു.

സ്‌കൂളിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. നടപടിയാവശ്യപ്പെട്ട് അഭ്യന്തര മന്ത്രിക്ക് നിവേദനവും സമപ്പിച്ചു.