രാജ്യത്തെ ആറുകോടിയോളം കര്‍ഷകര്‍ക്ക് 12,000 കോടി രൂപ വിതരണം ചെയ്തു: പ്രധാനമന്ത്രി മോദി

single-img
28 January 2020

രാജ്യത്തെ ആറുകോടിയോളം കര്‍ഷകര്‍ക്ക് ഇതുവരെയ്ക്കും 12,000 കോടി രൂപ വിതരണം ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2022 ആകുമ്പോൾ കര്‍ഷകരുടെ വരുമാനം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അതിനുള്ള ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു.

ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ പൊട്ടറ്റോ കോണ്‍ക്ലേവിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇന്ത്യയില്‍ ഭക്ഷധാന്യ ഉല്‍പാദനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രോല്‍സാഹനമാണ് ഇതിനു കാരണമെന്നും പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മൂന്നു രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.