നിങ്ങള്‍ മൃഗമാണ്, ചരിത്രം നിങ്ങള്‍ക്കു മേല്‍ കാര്‍ക്കിച്ച് തുപ്പും; അമിത് ഷായെ വിമര്‍ശിച്ച് അനുരാഗ് കശ്യപ്

single-img
27 January 2020

ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷണായ ഭഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. പ്രതിഷേധക്കാരനെ മര്‍ദ്ദിച്ച ബിജെപി അനുയായികളുടെ ഗുണ്ടാ വിളയാട്ടത്തിലാണ് കടുത്തപ്രതികരണം.

‘ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്. അയാളുടെ പൊലീസ്, കൂലിക്കെടുത്ത കുറെ ക്രിമിനലുകള്‍, സ്വന്തം സൈന്യം, ഇതൊക്കെയുണ്ടായിട്ടും അയാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. അല്‍പ്പത്തരത്തിന്റെയും അപകര്‍ഷതയുടെയും പരിധി ലംഘിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അത് അമിത് ഷാ ആണ്. ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച്‌ തുപ്പും. ‘ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.