ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്; അബുദാബി,ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിൽ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

single-img
26 January 2020

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യത എന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രി വരെ രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അന്തരീക്ഷത്തില്‍ കൂടുതലായി പൊടി നിറയുന്നതിനാല്‍ ദൂരക്കാഴ്ച കുറയും. അബുദാബി, ദുബായ്, ഷാര്‍ജ എന്നീ എമിറേറ്റുകള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പരിധിയില്‍ ഉള്‍പ്പെടും.

അതുപോലെ തന്നെ അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, ഖുര്‍ഫുക്കാന്‍ എന്നീ മേഖലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലൂടെ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം. പ്രദേശങ്ങളിൽ കാറ്റ് വീശുന്ന വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.