തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; ആക്രമണം മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവെ

single-img
26 January 2020

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. സുമേഷ് എന്ന് പേരുള്ള ആളാണ് നിതിനെ വെട്ടിയത്.

ആക്രമണത്തിന് പിന്നാലെ ഇയാളെ പോലീസ് പിടികൂടി. സാരമായി പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് സൂചന. എന്നാൽ വിഷയത്തിൽ മയക്കുമരുന്ന് മാഫിയയ്ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായി പോലീസ് അറിയിച്ചു.