റിപ്പബ്ലിക് ദിന സമ്മാനം; പ്രധാനമന്ത്രിക്ക് വായിക്കാന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ചുകൊടുത്ത് കോണ്‍ഗ്രസ്

single-img
26 January 2020

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കവേ സമ്മാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടനയുടെ പകര്‍പ്പ് അയച്ചുകൊടുത്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രി ഇന്ത്യയെ വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ വായിച്ചുനോക്കണം എന്ന വാചകവുമായാണ് കോണ്‍ഗ്രസ് മോദിക്ക് ഭരണഘടന അയച്ചത്.

കോൺഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക പേജിലൂടെയാണ് പ്രധാനമന്ത്രിക്ക് ഭരണഘടനയുടെ പകര്‍പ്പ് അയച്ച വിവരം അറിയിച്ചിരിക്കുന്നത്.