ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയില്‍

single-img
26 January 2020

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയില്‍. ഇത്തവണ ഹൈദരാബാദ് പോലീസാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. ഇവിടെ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന റാലിയില്‍ പങ്കെടുക്കാതിരിക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിച്ചത്.

ഹൈദരാബാദിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നിന്നാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.നിയമത്തിനെതിരെ നടക്കാൻ പോകുന്ന പ്രക്ഷോഭത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.