മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി; ടിപി സെന്‍കുമാറിനെതിരെ കേസ്

single-img
25 January 2020

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍ കുമാറിനെതിരെ കേസ്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന്
ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. കോടതി അനുമതിയോടെയാണ് കേസെടുത്തത്.

സെന്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സുഭാഷ് വാസുവിനെതിരെയും കേസെടുത്തിട്ടുണ്ട്. നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദ് പറഞ്ഞു

വെള്ളാപ്പള്ളി നടേശനെതിരായ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ തട്ടിക്കയറുകയാണ്. വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വ്യാജ പരാതിയാണെന്നും ടി പി സെന്‍ കുമാര്‍ പറഞ്ഞു.