പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് നാളെ മനുഷ്യ ശൃംഘല സംഘടിപ്പിക്കും

single-img
25 January 2020

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരായി എല്‍ഡിഎഫ് നാളെ മനുഷ്യ ശൃംഘല സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ ശക്തിപ്രകടനം എന്ന നിലയില്‍ പ്രതിഷേധപരിപാടി സംഘടിപ്പിക്കുന്നത് ഗവര്‍ണറും സര്‍ക്കാരുമായി കടുത്ത ഭിന്നത നിലനില്‍ക്കെയാണ്. വിവിധ പാര്‍ട്ടികളെയും അണിനിരത്താനാണ് ശ്രമം.

ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിളവരെ മനുഷ്യശൃംഘല കോര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. പ്രതിഷേധപരിപാടിക്ക് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കും. പ്രതിപക്ഷത്തേയും ക്ഷണിച്ചിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും നാളെ ഭരണഘടനയുടെ ആമുഖം വായിക്കും, ഭരണഘടനാ സംരക്ഷണപ്രതിജ്ഞ ചൊല്ലും.

എന്നാല്‍ മനുഷ്യ ശൃംഘലയുടെ കണ്ണിയാകാനില്ലെന്ന് കോണ്‍ഗ്രസും ലീഗും മറ്റ് യുഡിഎഫ് കക്ഷികളും വ്യക്തമാക്കിയിട്ടുണ്ട്.