സര്‍ക്കാരിനോട് വീണ്ടും എതിര്‍പ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍

single-img
25 January 2020

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിനോട് വീണ്ടും എതിര്‍പ്പ് പ്രകടിപ്പിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തവണ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ വിയോജിപ്പ് അറിയിച്ചത്.

നയപ്രഖ്യാപനത്തിലെ പൗരത്വ നിയമത്തിനെതിരായ പരാമര്‍ശത്തിലാണ് ഗവര്‍ണര്‍ വിയോജിപ്പ് അറിയിച്ചത്. ഇ വിഷയത്തില്‍ ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും.

നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്തല്‍ വേണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. നിലവില്‍ സുപ്രീം കോടതി പരിഗണനയിലിരിക്കുന്ന പ്രശ്‌നം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുന്നതിലെ നിയമപ്രശ്‌നങ്ങള്‍ രാജ് ഭവന്‍ പരിശോധിക്കും.